പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

റിപ്പോർട്ട് :ബൈഷികുമാർ

Jul 8, 2026 - 14:33
Jul 8, 2026 - 14:42
പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു. മാത്തുക്കുട്ടി (75) ആണ് മരിച്ചത്. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ ആണ് അപകടം. ശാരീരിക പരിമിതിയുള്ള വ്യക്തിയാണ് ഇദ്ദേഹം. വീടിന് പുറത്തായിട്ടാണ് ലിഫ്റ്റ് സ്ഥിതി ചെയ്യുന്നത്. അപകടം നടക്കുമ്പോൾ ഭാര്യയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തിയെങ്കിലും തല കുടുങ്ങി മാത്തുക്കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0