പന്ത്രണ്ടുകാരിയെ കൊലപ്പെടുത്തി; മുഖ്യപ്രതിയെ വെടിവെച്ചുകൊന്ന് പശ്ചിമ ബംഗാൾ പൊലീസ്
റിപ്പോർട്ട് :ബൈഷികുമാർ
പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡലിനെ പൊലീസ് വെടിവെച്ചുകൊന്നു. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴാണ് നാടകീയമായ രംഗങ്ങൾ ഉണ്ടായത്. പൊലീസിന്റെ കൈവശം നിന്നും തോക്ക് തട്ടിപ്പറിച്ച് വെടിവെച്ച് ഓടാൻ ശ്രമിച്ച പ്രതി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെടുകയായിരുന്നു. ജൂലൈ നാലിന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഇതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ പ്രതിയെന്ന് ആരോപിച്ച് ഇന്ദ്രജിത് മണ്ഡൽ എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0