പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ

റിപ്പോർട്ട് :ബൈഷികുമാർ

Jul 3, 2026 - 11:12
പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ

പത്തനംതിട്ട ജില്ലയിലും ഷിഗെല്ല രോ​ഗബാധ. എഴിക്കാട് ഉന്നതിയിലെ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഷിഗെല്ല കേസാണിത്. ഷിഗെല്ല സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ എഴിക്കാട് ഉന്നതിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വിദ്യാർഥിനി പഠിച്ച സ്കൂളിലും രോഗം പടർന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ പരിശോധന നടത്തും.

അതേസമയം സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ നാല് പേർക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. ജൂൺ മാസം മുതൽ മാത്രം സംസ്ഥാനത്ത് 216 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.294 പേർക്കാണ് ഈ വർഷം ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിലേക്ക് രോഗം പടരുന്നതായാണ് കണ്ടെത്തൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0