മുക്കുപണ്ടം പണയംവച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്തു, പെരുമ്പാവൂരിൽ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും പിടിയിൽ

റിപ്പോർട്ട് :ബൈഷികുമാർ

Jun 18, 2026 - 23:44
Jun 18, 2026 - 23:56
മുക്കുപണ്ടം പണയംവച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്തു, പെരുമ്പാവൂരിൽ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും പിടിയിൽ

എറണാകുളം പെരുമ്പാവൂരിൽ മുക്കുപണ്ടം പണയം വച്ച് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റിൽ. കോതമംഗലം സ്വദേശികളായ ജഗദീഷ്, രാജേഷ് തോമസ്, രാജേഷ് വിജയൻ എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പു നടന്നത് മെയ് 20 ന് പെരുമ്പാവൂർ എ.എം റോഡിലുള്ള ഫെഡറൽ ബാങ്ക് ശാഖയിലാണ്. 72 ഗ്രാം സ്വർണ്ണം പണയം വച്ച് 6,30,000 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0