നിയമപരമായി നേരിടില്ല’; നടി അൻസിബ ഹസ്സന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടിനി ടോം

റിപ്പോർട്ട് :ബൈഷികുമാർ

May 23, 2026 - 19:26
നിയമപരമായി നേരിടില്ല’; നടി അൻസിബ ഹസ്സന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടിനി ടോം

താരസംഘടനയായ അമ്മയിൽ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് നടി അൻസിബ ഹസ്സന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ടിനി ടോം. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി ടോം പറഞ്ഞുപരത്തിയെന്നും അൻസിബ ആരോപിച്ചിരുന്നു. ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നതെന്നുമാണ് അൻസിബയുടെ വാ​ദം. ഇതിനെ തുട‌‍ർന്നാണ് ടിനി ടോം വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ഇതുവരെയും തന്റെ പേരിൽ വ്യക്തിപരമായോ വർഗീയമായോ ഒരു ആരോപണവും വന്നിട്ടില്ലെന്നാണ് ടിനി ടോം പ്രതികരിച്ചത്. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്നും നിയമപരമായി നേരിടില്ലെന്നും നടൻ വ്യക്തമാക്കി. അൻസിബയുടെ എനിക്ക് സഹോദരിയെ പോലെയാണ്. അൻസിബ ഫെബ്രുവരി 21ന് രാജിവച്ചത് മെയ് 12നാണ് ഞങ്ങൾ അറിഞ്ഞത്. എന്റെ പേരിൽ തെറ്റുണ്ടെങ്കിൽ സംഘടന തീരുമാനമെടുക്കട്ടെ. സംഘടന ചർച്ച ചെയ്യട്ടെ. ഞാൻ തുറന്ന പുസ്തകം.ഇപ്പോൾ നടന്നത് പരദൂഷണമാണെന്നും ടിനി ടോം അറിയിച്ചു.അൻസിബയെ ജി​ഹാദി എന്ന് വിളിച്ച ആരോപണത്തിനെക്കുറിച്ചും ടിനി ടോം പ്രതികരിച്ചു.എന്താണെന്ന് തനിക്കറിയില്ലെന്നും ആരോപണത്തിന് തെളിവ് കാണിക്കട്ടെയെന്നുമാണ് ടിനി ടോം പറഞ്ഞത്. ഈ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ല.ഒരിടത്തും മതവുമായിബന്ധപ്പെടുത്തി ഞാൻ സംസാരിക്കാറില്ല. മാധ്യമങ്ങളിലൂടെയാണ് ഈ വാർത്തകൾ എല്ലാം അറിയുന്നത്. ആരെങ്കിലും പറഞ്ഞത് കേട്ട് ഞാൻ മറുപടി പറയില്ലയെന്നുമാണ് ടിനി ടോം പറഞ്ഞത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0