ആലപ്പുഴ നെടുമുടിയിൽ പമ്പയാറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തി

റിപ്പോർട്ട് :ബൈഷികുമാർ

May 19, 2026 - 19:40
ആലപ്പുഴ നെടുമുടിയിൽ പമ്പയാറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തി

ആലപ്പുഴ നെടുമുടിയിൽ പമ്പയാറ്റിൽ നിന്ന് ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികൾ കണ്ടെത്തി. മനുഷ്യൻ്റേതെന്ന് തോന്നിക്കുന്ന അസ്‌ഥിക്കഷ്‌ണങ്ങളാണ് കണ്ടെത്തിയത്. ചൂണ്ടയിട്ടു കൊണ്ടിരുന്ന കുട്ടികളാണ് ബാഗ് ആദ്യം കണ്ടതെന്ന് പൊലീസ് റിപ്പോ‌‍ർട്ട്.

അസ്ഥികളിൽ പേനകൊണ്ടുള്ള മാർക്കിങ് ഉണ്ടായിരുന്നതായാണ വിവരം അതുകൊണ്ട് തന്നെ, മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് ഉപയോഗിച്ചശേഷം ഉപേക്ഷിച്ചതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. കണ്ടെത്തിയ അസ്‌ഥികൾ മനുഷ്യൻ്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0