പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങിമരിച്ചു, സംഭവം വടകരയിൽ
റിപ്പോർട്ട് :ബൈഷികുമാർ
വടകര കൊളാവിപ്പാലത്ത് പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങിമരിച്ചു.കൊളാവിപ്പാലം ബീച്ച് ചെറിയാവി സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പുഴയിലെ കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ നാലുമണിയോടെയാണ് കുഞ്ഞിക്കണ്ണൻ പുഴയിലേക്ക് മീൻ പിടിക്കാനായി പോയത്. ആളില്ലാത്ത തോണി ഒഴുകുന്നത് കണ്ട് സംശയം തോന്നിയ ആളുകളാണ് തെരച്ചിൽ നടത്തിയത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0