യുഎസ് നേവി വിമാനങ്ങൾ കൂട്ടിയിടിച്ചു; കത്തിയമർന്നു; പാരഷൂട്ടിൽ ചാടി പൈലറ്റുമാർ

റിപ്പോർട്ട് :ബൈഷികുമാർ

Jun 6, 2026 - 20:10
യുഎസ് നേവി വിമാനങ്ങൾ കൂട്ടിയിടിച്ചു; കത്തിയമർന്നു; പാരഷൂട്ടിൽ ചാടി പൈലറ്റുമാർ

 

അമേരിക്കയിലെ വെസ്റ്റേൺ ഇദാഹൊ നടന്ന വ്യോമാഭ്യാസത്തിനിടെ യുഎസ് നേവി വിമാനങ്ങൾ കൂട്ടിയിടിച്ചു. EA 18-G ഗ്രോലേർസാണ് കൂട്ടിയിടിച്ചത്. പൈലറ്റുമാർ നാലുപേരും അദ്ഭുതകരമായി രക്ഷപെട്ടു. അഭ്യാസത്തിനിടെ അവിചാരിതമായി വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നുവെദ്യുഎസ് പസഫിക് ഫ്ലീറ്റിന്റെ നേവൽ എയർഫോഴ്സ് വക്‌താവ് അമേലിയ അറിയിച്ചു. പൈലറ്റുമാർ പാരഷൂട്ട് വിടർത്തി ചാടിയെന്നും നാലുപേരും സുരക്ഷിതരാണെന്നും അവർ സ്ഥിരീകരിച്ചു. ആർക്കും പരുക്കില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വിശദീകരണത്തിൽ പറയുന്നു. അപകടത്തെ തുടർന്ന് ശേഷിക്കുന്ന വ്യോമാഭ്യാസം റദ്ദാക്കി.

അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആകാശത്ത് നാല് പാരഷൂട്ടുകൾ വിടർന്നതും വിമാനങ്ങൾ കത്തിയമരുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. F/A 18 സൂപ്പർ ഹോർനറ്റ് യുദ്ധവിമാനത്തിന്റെ വകഭേദമാണ് EQ-18G. രണ്ടു വിമാനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ഷെയ്ൻ ഒഗ്ഡെൻ എന്നയാൾ പറയുന്നത്. അപകടത്തിന്റ ദൃശ്യങ്ങളും ഇയാൾ പകർത്തിയിരുന്നു. കൂട്ടിയിടിക്ക് പിന്നാലെ കറങ്ങി തീ ഗോളമായി വിമാനം നിലത്തുവീണുവെന്നാണ് ഒഗ്ഡെൻ പറയുന്നത്. കൂട്ടിയിടിക്കുന്നത് കണ്ടതോടെ ഒന്ന് നടുങ്ങിയെങ്കിലും വേഗം വിഡിയോ പകർത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0