പെട്രോള്‍ അടിച്ച തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പമ്പ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം

റിപ്പോർട്ട് :ബൈഷികുമാർ

May 16, 2026 - 11:18
പെട്രോള്‍ അടിച്ച തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പമ്പ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം

ഇന്ധനം നിറച്ച തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് മദ്യപസംഘത്തിന്റെ മര്‍ദ്ദനം. തിരുവനന്തപുരം കുളത്തൂര്‍ ഇന്‍ഫോസിസ് ക്യാമ്പസിനു സമീപത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാരെയാണ് ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം.

പമ്പ് ജീവനക്കാരായ രാജീവന്‍, ഉണ്ണി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കാറില്‍ എത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ആദ്യം 210 രൂപയ്ക്കും തുടര്‍ന്ന് 110 രൂപയും ഇവര്‍ പെട്രോള്‍ അടിച്ചു. എന്നാല്‍ പണം നല്‍കാന്‍ ആയപ്പോള്‍ തുകയെച്ചൊല്ലി തര്‍ക്കമായി. തുടര്‍ന്ന് കാറിലെത്തിയവര്‍ പമ്പ് ജീവനക്കാരനെ അസഭ്യം പറയുകയായിരുന്നു. ഇതിനെ ചോദ്യംചെയ്തപ്പോള്‍ കാറിലെത്തിയവര്‍ വാഹനത്തില്‍നിന്നിറങ്ങി പമ്പ് ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്ധനം നിറയ്ക്കാന്‍ പമ്പിലെത്തിയ മറ്റുള്ളവര്‍ നോക്കിനില്‍ക്കേയാണ് ആക്രമണം നടന്നത്. മദ്യപസംഘമായതിനാല്‍ ഇടപെടാന്‍ മറ്റുള്ളവര്‍ തയ്യാറായിരുന്നില്ല. ആക്രമണത്തിനുശേഷം സംഘം ഉടന്‍ പമ്പില്‍നിന്ന് കടന്നുകളഞ്ഞു.തുടര്‍ന്ന് പമ്പ് ഉടമ പൊലീസില്‍ പരാതി നല്‍കി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പമ്പിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണമാരംഭിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0