ലഹരിയ്ക്ക് അടിമയായ മകനെ കൊണ്ട് പൊറുതിമുട്ടി; ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി കുടുംബം

റിപ്പോർട്ട് :ബൈഷികുമാർ

May 11, 2026 - 20:02
ലഹരിയ്ക്ക് അടിമയായ മകനെ കൊണ്ട് പൊറുതിമുട്ടി; ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി കുടുംബം

മകന്റെ ലഹരി ഉപ​യോ​ഗത്തിൽ സഹിക്കെട്ട് വാടക കൊലയാളിയെ ഉപയോ​ഗിച്ച് വകവരുത്തി കുടുംബം. അഞ്ച് ലക്ഷം രൂപ നൽകിയാണ് വാടക കൊലയാളിയെ നിയമിച്ചത്. അമ്മയുടെ ആഭരണങ്ങൾ വിറ്റാണ് കുടുംബം കൊലയാളിയ്ക്ക് അഡ്വാൻസ് നൽകാൻ പണം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ അരോംഹ ജില്ലയിലാണ് സംഭവം. ദുഷ്യന്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ദുഷ്യന്തിന്റെ അച്ഛനേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു.

ദിദോലി കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷാംപൂർ ​ഗ്രാമത്തിലെ ഒരു കനാലിന് സമീപത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. യുവാവിന്റെ ശരീരത്തിൽ നിന്ന് രക്തത്തിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.ദീർഘകാലമായി ദുഷ്യന്ത് മയക്കുമരുന്നിന് അടിമയായിരുന്നു. ഇയാൾ ബന്ധുക്കളെ അസഭ്യം പറയുകയും ഉപ​ദ്രവിക്കുകയും ചെയ്യുമായിരുന്നു. സഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തങ്ങൾ എത്തിയിരുന്നതായി ദുഷ്യന്തിന്റെ ബന്ധുക്കൾ പറഞ്ഞു. തുടർന്നാണ് ബന്ധുക്കൾ ജോളിയെന്ന് പറയുന്ന വാടക കൊലയാളിയെ സമീപിച്ചത്. ദുഷ്യന്തിനെ കൊലപ്പെടുത്തിയതിന് പകരമായി അഞ്ചു ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. കൊല നടത്തിയ ആൾക്കു വേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0