പെരുമ്പാവൂരിൽ വാഹനാപകടം, നിയന്ത്രണം വിട്ട വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്
റിപ്പോർട്ട് :ബൈഷികുമാർ
പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. ഇന്നലെ രാത്രി പത്തരയോടെ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായിരുന്നു സംഭവം. എതിർദിശയിൽ വന്ന രണ്ട് കാറുകളിൽ ഒന്ന് ഓവർടേക്ക് ചെയ്യുന്നതിനിടെ കോഴികയറ്റിയ വാഹനത്തിൽ ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെടുകയായിരുന്നു.പരിക്കേറ്റ കാരാട്ടുപള്ളിക്കര സ്വദേശി ഷാജിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0