അലുവ അതുൽ കൊലപാതകം: ഒരു പ്രതി കൂടി അറസ്റ്റിൽ, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെയടക്കം മൊഴിയെടുത്തു
റിപ്പോർട്ട് :ബൈഷികുമാർ
അലുവ അതുൽ കൊലപാതകത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. പ്രതികൾക്ക് സഹായം ചെയ്തു നൽകിയ കടത്തൂർ സ്വദേശി അജ്മലാണ് പിടിയിലായത്. ചോർ എന്ന് വിളിക്കുന്ന അജ്മലിനെതിരെ നേരത്തെയും കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. കേസിൽ ഇതുവരെ പിടിയിലായത് 13 പ്രതികളാണ്.
നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കം 4 പേർ കരുനാഗപ്പള്ളി പൊലീസ് മുൻപാകെ മൊഴി നൽകി. ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പടെയുള്ളവരുടെ പങ്കാളിത്തത്തിൽ വാളകത്ത് പ്രവർത്തിക്കുന്ന ക്വാറിയിലാണ് പ്രതികൾ ജോലി ചെയ്തിരുന്നത്. ക്വാറിയിലെ ജീവനക്കാരനും കേസിലെ പ്രതിയുമായ ഷിനു പീറ്റർ വഴിയാണ് മറ്റ് പ്രതികൾ ജോലിക്ക് എത്തുന്നത്. പ്രതികളെ ആരെയും നേരിട്ട് അറിയില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ള ഉടമകൾ മൊഴി നൽകി.മാർച്ച് 14 നാണ് അലുവ അതുലിനെ പ്രദേശത്തെ ഗുണ്ടാ സംഘങ്ങളായ വയനകം സംഘവും കടത്തൂർ സംഘവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തുന്നത്. കൊലപാതകത്തിൽ എത്രയും വേഗം ബാക്കി പ്രതികളെയും പിടികൂടി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0