കുളനടയിൽ ലോറി അഞ്ച് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
റിപ്പോർട്ട് :ബൈഷികുമാർ
കുളനടയിൽ ലോറി അഞ്ച് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ്പ് വാനിലെ യാത്രക്കാരനായ കൊട്ടാരക്കര പെരുങ്കുളം കാഞ്ഞിരവിള ഉന്നതിയിൽ അനീഷ് ഭവനിൽ തങ്കപ്പന്റെയും തുളസിയുടെയും മകൻ ടി. അനീഷാണ് (27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെരുങ്കുളം സ്വദേശികളായ മോനി(28), ഇന്ദ്രജിത്ത്(36) എന്നിവർക്ക് പരുക്കേറ്റു. ഇവരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ എം.സി.റോഡിൽ കുളനട ടി ബി ജംഗ്ഷനു സമീപം പെട്രോൾ പമ്പിനു മുൻപിലായിരുന്നു അപകടം. അടൂർ ഭാഗത്ത് നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കർണാടക രജിസ്‌ട്രേഷനിലുള്ള ചരക്കുലോറി എതിരെ വന്ന ജീപ്പിൽ ആദ്യം ഇടിക്കുകയായിരുന്നു. ഇതിലെ യാത്രക്കാരനായിരുന്നു മരിച്ച അനീഷ്.പിന്നീട് നിർത്താതെ പോയ ലോറി ടിബി ജംഗ്ഷനിൽ വെച്ച് മൂന്ന് കാറിലും മാർക്കറ്റ് ജംഗ്ഷനിൽ വെച്ച് മറ്റൊരു കാറിലുമിടിച്ചാണ് അപകടമുണ്ടായത്. അശ്വതിയാണ് അനീഷിന്റെ സഹോദരി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0