മൂഴിക്കൽ കൊലപാതകം: അദ്നാൻ ജീവനൊടുക്കിയത് ഫോൺ കിണറ്റിലെറിഞ്ഞ ശേഷമെന്ന് പൊലീസ്

റിപ്പോർട്ട് :ബൈഷികുമാർ

Apr 22, 2026 - 09:50
മൂഴിക്കൽ കൊലപാതകം: അദ്നാൻ ജീവനൊടുക്കിയത് ഫോൺ കിണറ്റിലെറിഞ്ഞ ശേഷമെന്ന് പൊലീസ്

മൂഴിക്കലിൽ 16കാരിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അദ്നാൻ ജീവനൊടുക്കിയ സംഭ‍വത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. അദ്നാൻ ജീവനൊടുക്കിയത് ഫോൺ കിണറ്റിലെറിഞ്ഞ ശേഷമെന്ന് പൊലീസ് കണ്ടെത്തി. മൊബൈൽ ഫോൺ നശിപ്പിച്ചതിനു പിന്നിൽ ബന്ധുക്കൾ ആണെന്ന സംശയം പൊലീസിന് മുൻപുണ്ടായിരുന്നു. അടുത്ത ബന്ധുക്കളെ ഇതനുസരിച്ച് ചോദ്യം ചെയ്തു.

16 കാരിയെ കൊലപെടുത്തിയ ശേഷം അദ്‌നാൻ അടുക്കള ഭാഗത്തു കൂടി പുറത്തിറങ്ങിയാണ് മൊബൈൽ ഫോൺ കിണറ്റിലേക്ക് എറിഞ്ഞതെന്നു പിന്നീടുള്ള പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.16കാരിയെ അദ്നാൻ കൊലപ്പെടുത്തുന്നത്, കഴുത്തില്‍ ഷാള്‍ മുറുക്കിയായിരുന്നു. യുവാവിനെ ഇതേ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു കൊലപാതകം. 16 കാരിയായ പെൺകുട്ടിയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു. പിന്നാലെയാണ് പെൺകുട്ടി യെ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ കാണുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0