കൂടി കൂടി ഇതെങ്ങോട്ട്! സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ
റിപ്പോർട്ട് :ബൈഷികുമാർ
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. എല്ലാ റെക്കോർഡും ഭേദിച്ച് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുകയാണ്. ഇന്നലെ (ഏപ്രിൽ 17, വെള്ളിയാഴ്ച) ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഉപയോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു.
വൈകുന്നേരത്തെ ആവശ്യകത 6013 മെഗാ വാട്ട് ആണ്. 2024 മേയ് മൂന്നിന് രേഖപ്പെടുത്തിയ 115. 94 ദശലക്ഷം യൂണിറ്റിനെയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഏപ്രിൽ 14ന് വൈദ്യുതി ആവശ്യകത 6012 മെഗാ വാട്ട് ആയിരുന്നു റിപ്പോർട്ട് ചെയ്തത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0