നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; കയത്തിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം

റിപ്പോർട്ട് :ബൈഷികുമാർ

Apr 11, 2026 - 18:07
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; കയത്തിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അരീക്കുണ്ട് സ്വദേശി അൻസാർ, ഭാര്യ സുഹാദ, സഹോദരൻ്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. കുട്ടി പുഴയിലേക്കിറങ്ങിയ സമയത്ത് കയത്തിൽപെട്ടു പോകുകയായിരുന്നു. ഇവരുടെ മൃതശരീരം നാദാപുരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് വിദഗ്ധ സംഘമെത്തിയാണ് ഇവരെ പുഴയിൽ നിന്നും പുറത്തെടുത്തത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0