ഏഷ്യൻ കപ്പ് ഫുട്ബോള്‍ ആവേശത്തിൽ കൊച്ചി; കൂടുതൽ സർവീസുകളുമായി ഒപ്പം കൂടാൻ കൊച്ചി മെട്രോ

റിപ്പോർട്ട് :ബൈഷി കുമാർ

Mar 30, 2026 - 17:47
ഏഷ്യൻ കപ്പ് ഫുട്ബോള്‍ ആവേശത്തിൽ കൊച്ചി; കൂടുതൽ സർവീസുകളുമായി ഒപ്പം കൂടാൻ കൊച്ചി മെട്രോ

കാത്തിരിപ്പിനൊടുവില്‍ രാജ്യാന്തര ഫുട്ബോള്‍ മത്സരത്തിന് ആവേശം നിറയ്ക്കാനൊരുങ്ങിയിരിക്കുകയാണ് കൊച്ചി. അതിനൊപ്പെ കൂടാൻ മെട്രോയും ഒരുങ്ങിക്കഴിഞ്ഞു. കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ–ഹോങ്കോംഗ് (AFC ഏഷ്യൻ കപ്പ് യോഗ്യത) ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൂടുതൽ സർവീസുകൾ കൊച്ചി മെട്രോ നടത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കുറഞ്ഞ ഇടവേളകളിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് ആണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങളും തിരക്ക് നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

വൈകിട്ട് 7 മുതൽ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും ആലുവയിലേക്കും നിശ്ചിത ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും. തൃപ്പൂണിത്തുറയിലേക്ക് 7:02, 7:09, 7:17, 7:24, 7:32, 7:40, 7:48, 7:56, 8:04, 8:12, 8:22, 8:30, 8:39, 8:47, 8:56 എന്നീ സമയങ്ങളിലാണ് സർവീസ്. ആലുവയിലേക്ക് 7:02, 7:09, 7:17, 7:23, 7:31, 7:38, 7:46, 7:53, 8:00, 8:07, 8:16, 8:25, 8:34, 8:42, 8:50 എന്നീ സമയങ്ങളിൽ ട്രെയിനുകൾ സർവീസ് നടത്തും. ഒമ്പത് മണിക്കു ശേഷം പതിവ് പോലെ സർവീസ് 11 മണിവരെ തുടരും.‌‌‌പത്തു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം കൊച്ചിയില്‍ പന്തു തട്ടാന്‍ എത്തുന്നത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍, ബിജോയ് വര്‍ഗീസ് എന്നിവര്‍ ടീമിലുണ്ട്‌.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0