ബീഹാറിലെ തോൽവി കർണാടക കോൺഗ്രസിലും അസ്വസ്ഥത

റിപ്പോർട്ട്‌ :ബൈഷി കുമാർ

Nov 17, 2025 - 23:15
Nov 17, 2025 - 23:45
ബീഹാറിലെ തോൽവി കർണാടക കോൺഗ്രസിലും അസ്വസ്ഥത

ബെംഗളൂരു: ബീഹാറിലെ തോൽവി കർണാടക കോൺഗ്രസിലും അസ്വസ്ഥത രൂക്ഷമാക്കി. നേതൃമാറ്റം വേണമെന്ന ആവശ്യം ഡി.കെ. ശിവകുമാർ ഗ്രൂപ്പ് സജീവമാക്കി.രണ്ടര വർഷം കഴിയുമ്പോൾ ( നവംബർ 20) മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി. കെ ശിവകുമാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് മുൻപ് രാഹുൽ അടക്കമുള്ളവർ സമ്മതിച്ചതുമാണ്. ബീഹാറിലെ തോൽവിയുടെ പശ്ചാത്തലത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയാൽ അത് എങ്ങനെ തിരിച്ചടിക്കുമെന്ന ഭയത്തിലാണ് ഹൈക്കമാൻഡ്. 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ സിദ്ധരാമയ്യ തുടരട്ടെയെന്ന നാലപാടിലാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ. എന്നാൽ ശിവകുമാർ ഉറച്ച നിലപാടിലുമാണ്. നിരന്തരം തോൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ആക്രമിക്കുന്ന പരിപാടി നേതാക്കൾ നിർത്തണമെന്നാണ് കർണാടകത്തിലെ ചില കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. അതുപോലെ വോട്ട് ചോരിയെന്ന വാദവും അവസാനിപ്പിക്കണം. ബിജെപിയുടേതിനു ബദൽ വികസന മാതൃക അവതരിപ്പിക്കണം. നേതാക്കൾ പറയുന്നു. ഇല്ലെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ പ്രതിസന്ധിയുണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0