ലെംഗികാതിക്രമവുംഭീഷണിപ്പെടുത്തലും; *നടിയുടെ പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റിൽ* 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Nov 17, 2025 - 23:27
Nov 17, 2025 - 23:42
ലെംഗികാതിക്രമവുംഭീഷണിപ്പെടുത്തലും; *നടിയുടെ പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റിൽ* 

ലെംഗികാതിക്രമവുംഭീഷണിപ്പെടുത്തലും; *നടിയുടെ പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റിൽ* 

ബെംഗളൂരു: നടിയോട് ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും നടത്തിയെന്ന ഗുരുതരമായ പരാതിയുടെ അടിസ്ഥാനത്തിൽ പ്രശസ്‌ത സിനിമാ നിർമാതാവ് അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.എ.വി.ആർ

എന്റർടെയ്ൻമെൻ്റ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമയായ അദ്ദേഹത്തിനെതിരെ പരാതി നൽകിയതോടെ കേസിൽ അന്വേഷണം ശക്തമാക്കിയിരുന്നു. ശ്രീലങ്കയിൽ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയപ്പോൾ എയർപോർട്ടിനടുത്താണ് പൊലീസ് അറസ്റ്റ് നടത്തിയത്. നടിയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അടുപ്പം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മോർഫ് ചെയ് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും നടിയുടെ പരാതിയിൽ പറയുന്നു. നിർമാതാവിൻ്റെ സമ്മർദം മൂലം ആത്മഹത്യക്ക് ശ്രമിച്ചെന്നും നടി പറയുന്നു. ആത്മഹത്യാ ശ്രമത്തിൽ പരാജയപ്പെട്ട നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പോലും അരവിന്ദ് റെഡ്ഡി ഭീഷണിപ്പെടുത്തലുമായി എത്തിയതായി യുവതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു.അതേസമയം, ഈ മുഴുവൻ ആരോപണങ്ങളും നിർമാതാവ് നിഷേധിച്ചിരിക്കുകയാണ്. നടിയെ സാമ്പത്തിക മായി സഹായിച്ചതും താമസിക്കാൻ വീട്ടു നൽകി പിന്തുണച്ചതുമാണ് താൻ ചെയ്‌തതെന്നും, പിന്നീട് നടി മറ്റൊരാളുമായി ബന്ധം പുലർത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പൊലീസിനോട് വ്യക്തമാക്കി.പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും, ഡിജിറ്റൽ ഡാറ്റയും ഫോൺ റെക്കോർഡുകളും പരിശോധിക്കുകയും ചെയ്യുന്നു. നടിയുടെ മൊഴി ഉൾപ്പെടെ നിരവധി സാക്ഷികളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം അരവിന്ദ് റെഡ്ഡിയെ കോടതി മുന്നിൽ ഹാജരാക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0