*കോൺഗ്രസ് എംഎൽഎയുടെ 177.3 കോടിയുടെ സ്വത്ത് കണ്ടുകെട്ടി*
റിപ്പോർട്ട് :ബൈഷി കുമാർ
*കോൺഗ്രസ് എംഎൽഎയുടെ 177.3 കോടിയുടെ സ്വത്ത് കണ്ടുകെട്ടി*
*ബെംഗളുരു* : അനധികൃത ഓൺലൈൻ വസ്തുവയ്പ്, ചൂതാട്ടക്കേസിൽ കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയുടെയും സഹായികളുടെയും 177.3 കോടി രൂപയുടെ സ്വത്ത് എൻ ഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് (ഇ. ഡി) കണ്ടുകെട്ടി. കൃഷിഭൂമി, പാർപ്പിട സൈറ്റുകൾ എന്നിവയുൾപ്പെടെയാണ് കണ്ടുകെട്ടിയത്. വീരേന്ദ്രയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് വീരേന്ദ്രയെ സിക്കിമിൽ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർന്ന് എംഎൽഎയുമായി ബന്ധപ്പെട്ട ഒട്ടേറെയിടങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നു. കടലാസു കമ്പനികളുടെ മറവിൽ ശ്രീലങ്ക, നേപ്പാൾ, ജോർജിയ എന്നിവിടങ്ങളിൽ കസീനോ (ചൂതാട്ട കേന്ദ്രം) നടത്തിയതുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടു കേസുകളും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0