കുരിശു മുട്ടിൽ കുടുംബ കൂട്ടായ്മ മൂവാറ്റുപുഴമേഖലാ സമ്മേളനം നവംബർ 9ന് '
Dtvnewsonline
'കുരിശു മുട്ടിൽ കുടുംബ കൂട്ടായ്മ മൂവാറ്റുപുഴമേഖലാ സമ്മേളനം നവംബർ 9ന് '
മൂവാറ്റുപുഴ: തലമുറകളായി കാത്തുസൂക്ഷിച്ചു വന്ന കുരിശു മൂട്ടിൽ കുടുംബത്തിന്റെ ഐക്യവും സ്നേഹവും ഊട്ടി യുറപ്പിക്കുവാൻ മൂവാറ്റുപുഴയും കോതമംഗലവു സംയുക്ത കുടുംബയോഗം മൂവാറ്റുപുഴ മേഖല സമ്മേളനം 2025 നവംബർ മാസം ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ് 2:30 ന് മൂവാറ്റുപുഴയിൽ വച്ച് സമ്മേളനം നടക്കും.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ആത്മീയ ഉണർവും ലക്ഷ്യമിട്ടുള്ള സുപ്രധാന സംഗമത്തിന് മയിലാടിമല എൻജിഒ കോട്ടേഴ്സിന് സമീപം പാലാക്കാരൻ കുരിശിൽമൂട്ടിൽ ജോളി മാത്യുവിന്റെ ഭവനം വേദിയാകും. ആത്മീയ സാന്നിധ്യം സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുമായി പാലാ കുരിശു മൂട്ടിൽ നിന്ന് പ്രമുഖ വൈദികരും, കുടുംബയോഗം ദേശീയ, മേഖലാ നേതാക്കളും എത്തിച്ചേരും.
ഈ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും
കുടുംബങ്ങൾക്ക് മാർഗനിർദ്ദേശങ്ങളും നൽകുകയും ചെയ്യുന്നതോടൊപ്പം അടുത്ത തലമുറകൾക്കായി കുടുംബ ചരിത്രം കൈമാറുന്ന ചർച്ചകളും നടക്കും. പഴയ തലമുറയും പുതിയ തലമുറയും ഒരുമിച്ചു ചേരുന്ന ഈ സ്നേഹ സംഗമം കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അസുലഭ അവസരമാണ്.
ഈ ചരിത്രപരമായ സമ്മേളനത്തിൽ എല്ലാ കുരിശു മൂട്ടിൽ പാലാക്കാരൻ കുടുംബാംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകസമിതി അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0