അങ്കമാലിയിൽ മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു

റിപ്പോർട്ട്‌ :ബൈഷി കുമാർ

Mar 17, 2026 - 13:35
അങ്കമാലിയിൽ മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു

അങ്കമാലിയിൽ മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു

അങ്കമാലി മഞ്ഞപ്ര കോതായി തോടിന്‌ സമീപം മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു. മഞ്ഞപ്ര സ്വദേശി ജോസ് കിലുക്കനാണ് മരിച്ചത്. കൃത്യം നിർവഹിച്ച ശേഷം പ്രതി പോളി അയ്യമ്പുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട്‌ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. അങ്കമാലി മഞ്ഞപ്ര കോതായി തോടിന് സമീപം കുളിക്കാനെത്തിയതായിരുന്നു ജോസ്. ഈ സമയം അവിടെ എത്തിയ പോളി ജോസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. കൃത്യത്തിന്‌ ശേഷം പ്രതി കാളാമ്പറന്പൻ വീട്ടിൽ പോളി അയ്യമ്പുഴ പൊലീസ്‌ സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

ബിഎസ്‌എഫിൽ നിന്ന്‌ വിരമിച്ച ഇയാൾ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി വരികയാണ്‌. ഇ‍ൗ തോക്കാണ്‌ കൊലപാതകത്തിന്‌ ഉപയോഗിച്ചതെന്നാണ്‌ സംശയിക്കുന്നത്‌. പോളിയുടെ അച്ഛന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു. പോളിയെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്‌.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0