വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീം സംസ്ഥാനതല അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഐഎഎസ് നിർവഹിക്കുന്നു*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 28, 2026 - 07:52
വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീം സംസ്ഥാനതല അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഐഎഎസ് നിർവഹിക്കുന്നു*

*വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീം സംസ്ഥാനതല അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഐഎഎസ് നിർവഹിക്കുന്നു*

*

വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്കീം സംസ്ഥാനതല അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ 2024-25 അധ്യയന വർഷത്തെ ഡയറക്ടറേറ്റ് ലെവൽ അവാർഡ് വിതരണം തിരുവനന്തപുരം തമ്പാനൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാനതല അവാർഡ് സമർപ്പണ ചടങ്ങ് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഐ എ എസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന- ജില്ലാതല പുരസ്‌കാരങ്ങൾ നേടിയ സ്‌കൂളുകൾ, പ്രോഗ്രാം ഓഫീസർമാർ, വോളണ്ടിയർമാർ എന്നിവർക്ക് ചടങ്ങിൽ അവാർഡുകൾ നൽകി. വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ എം ഉബൈദുള്ള അധ്യക്ഷത വഹിച്ചു 

നാഷണൽ സർവീസ് സ്കീം റീജിയണൽ ഡയറക്ടർ വൈ എം ഉപ്പിൻ മുഖ്യപ്രഭാഷണം നടത്തി.സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോക്ടർ ദേവിപ്രിയ എൻഎസ്എസ് സന്ദേശം നൽകി. വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ & കരിക്കുലം ലിസി ജോസഫ്, അസിസ്റ്റൻറ് ഡയറക്ടർ മാരായ എസ് .സജി, ഉദയകുമാരി, ഡി എസ് മനു, റിസർച്ച് അസിസ്റ്റൻറ് പുഷ്പകുമാരി വികെ, എൻഎസ്എസ് യൂത്ത് ഓഫീസർ പിയുഷ് പറഞ്ഞ്പൈ, പ്രോഗ്രാം കോഡിനേറ്റർ ജഫീഷ്. ജെ , സിജിസിസി സ്റ്റേറ്റ് കോഡിനേറ്റർ ഡോക്ടർ സന്തോഷ് വിഎസ്, എൻ എസ് ക്യൂ എഫ് സ്റ്റേറ്റ് കോഡിനേറ്റർ ജോട്ടിലാ ജോയ്സ്, വി ആർ രതീഷ്, അലക്സ് എം എസ്, സജിമോൻ പി.എ , കരിയർ കൗൺസിലർ രതീഷ് കുമാർ, പ്രോജക്ട് ഓഫീസർ മാത്തൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0