അടിമാലിക്ക് സമീപം കമ്പ്രസര്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
റിപ്പോർട്ട് :ബൈഷി കുമാർ
🟣🔵അടിമാലിക്ക് സമീപം കമ്പ്രസര്‍ മറിഞ്ഞ്
ഡ്രൈവർക്ക് ദാരുണാന്ത്യം.🟣🔵
അടിമാലി▪️ അടിമാലിക്ക് സമീപം കമ്പ്രസര്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അടിമാലി വടക്കേ ആയിരമേക്കര്‍ സ്വദേശി വെട്ടിക്കാകുഴിയില്‍ ജോയി (64) ആണ് മരണപ്പെട്ടത്. അടിമാലി കൊരങ്ങാട്ടി റോഡിലാണ് അപകടം നടന്നത്. കുത്തിറക്കത്ത് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോയിയേയും, ടോമിയേയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജോയിയുടെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന കൂമ്പന്‍പാറ സ്വദേശി ടോമിയെ ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോയിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ '
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0