ചെന്നിത്തലയിൽ വീട് കുത്തിതുറന്ന് മോഷണം; 20 പവൻ സ്വർണവും ലാപ്ടോപ് ഉൾപ്പടെ ഉള്ള വസ്തുക്കളും നഷ്ടമായി, കവർച്ച വീട്ടുകാർ ബന്ധു വീട്ടിൽ പോയ തക്കത്തിന്*
റിപ്പോർട്ട് :ബൈഷി കുമാർ
*ചെന്നിത്തലയിൽ വീട് കുത്തിതുറന്ന് മോഷണം; 20 പവൻ സ്വർണവും ലാപ്ടോപ് ഉൾപ്പടെ ഉള്ള വസ്തുക്കളും നഷ്ടമായി, കവർച്ച വീട്ടുകാർ ബന്ധു വീട്ടിൽ പോയ തക്കത്തിന്*
*ആലപ്പുഴ:* ആലപ്പുഴ ചെന്നിത്തലയിൽ വീട് കുത്തിത്തുറന്ന് സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു. 20 പവൻ സ്വർണവും ലാപ്ടോപ്പും അടക്കമാണ് മോഷണം പോയത്. ചെന്നിത്തല ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് മോഷണം നടന്നത്. പാസ്പോർട്ട് അടക്കം വിലപ്പെട്ട രേഖകൾ, ഇന്ത്യൻ വിപണിയിൽ 30000 രൂപ വരുന്ന 25 യു.കെ പൗണ്ട് എന്നിവ സൂക്ഷിച്ച ബാഗും നഷ്ടമായി. വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് സ്വർണവും പണവുമെല്ലാം കവർന്നത്. പ്രവാസിയായ ജോസും കുടുംബവും രണ്ട് മാസം മുമ്പാണ് നാട്ടിൽ എത്തിയത്. തുടർന്ന് ഇവർ ബന്ധുവീട് സന്ദർശനത്തിന് പോയപ്പോഴായിരുന്നു വീട്ടിൽ മോഷണം നടന്നത്. സംഭവത്തിൽ മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0