തമിഴ്നാട്ടിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ച ബോംബാക്രമണ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു
റിപ്പോർട്ട് :ബൈഷി കുമാർ
തമിഴ്നാട്ടിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ച ബോംബാക്രമണ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു
തമിഴ്നാട്ടിലെ പെരമ്പല്ലൂരിൽ 30 വയസ്സുകാരനായ അളകുരാജയെയാണ് തെളിവെടുക്കാൻ കൊണ്ടുപോകും വഴി സംഘാർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനിടയിൽ പൊലീസ് വെടിവച്ചത്.
അളഗുരാജയെ തിരുമാൻദുരൈ വനത്തിൽ ഒളിപ്പിച്ച ബോംബുകൾ വീണ്ടെടുക്കാനും തെളിവെടുപ്പിനുമായി കൊണ്ടു പോയപ്പോഴാണ് സംഭവം. വനത്തിൽ പ്രവേശിച്ച ശേഷം പ്രതി ഒളിപ്പിച്ച് വച്ച ബോംബുകൾ എടുത്ത് പൊലീസിനു നേർക്ക് എറിയുകയായിരുന്നു. ഒപ്പം ആയുധങ്ങൾ കൊണ്ട് പൊലീസുകാരെ പരുക്കേൽപ്പിക്കുകയും ചെയ്തതായി മംഗൽമേട് ഇൻസ്പെകടർ നന്ദകുമാർ പറഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ സബ് ഇൻസ്പെക്ടർ ശങ്കറിന് ഗുരുതരമായി പരുക്കേറ്റതായും. സ്വയരക്ഷാർത്ഥമാണ് ഇൻസ്പെട്കർ നന്ദകുമാർ വെടിയുതിർത്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
സബ് ഇൻസ്പെക്ടർ ശങ്കറിനെ പെരമ്പല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം അളഗുരാജയുടെ മൃതദേഹവും അതേ ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനായി എത്തിച്ചതായി പൊലീസ് പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0