ചിറയിൻകീഴിൽ ട്രെയിനിന് മുന്നിൽ ചാടി ഹെൽത്ത് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു* 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 20, 2026 - 07:30
ചിറയിൻകീഴിൽ ട്രെയിനിന് മുന്നിൽ ചാടി ഹെൽത്ത് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു* 

*ചിറയിൻകീഴിൽ ട്രെയിനിന് മുന്നിൽ ചാടി ഹെൽത്ത് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു* 

*തിരുവനന്തപുരം:* ചിറയിൻകീഴിൽ കോർബ എക്സ്പ്രസ്സിനു മുന്നിൽ ചാടി ഹെൽത്ത് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും ആണ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈനിൽ ഗീതാഞ്ജലിയിൽ താമസിക്കുന്ന പ്രവീൺ (45) ആണ് മരിച്ചത്. 

ഇദ്ദേഹം കൊല്ലത്ത് ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു.

തിരുവനന്തപുരത്തേക്ക് പോയ കോർബ എക്സ്പ്രസ് ട്രെയിനിന് മുന്നിലേക്കാണ് പ്രവീൺ ചാടിയത്. 1.45 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തുകയും മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0