*ബാഗ്ലൂർകാർ ശ്രദ്ധിച്ചോളൂ... ഇവിടങ്ങളിൽ ഇനി പേ ആൻഡ് പാർക്ക് ഓൺലി*
റിപ്പോർട്ട് :ബൈഷി കുമാർ
*ബാഗ്ലൂർകാർ ശ്രദ്ധിച്ചോളൂ... ഇവിടങ്ങളിൽ ഇനി പേ ആൻഡ് പാർക്ക് ഓൺലി*
ബെംഗളൂരു: നഗരത്തിലെ പ്രധാന റോഡുകളിൽ പേ ആൻഡ് പാർക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ). 23 സിബിസി റോഡുകൾ പേ ആൻഡ് പാർക്ക് പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നതിന് ശേഷമാണ് ഇപ്പോൾ നഗരത്തിലെ കൂടുതൽ റോഡുകളിലേക്ക് ഇത് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ 23 റോഡുകളിൽ മൂന്ന് വർഷത്തേക്ക് പാർക്കിങ് ഫീസ് പിരിക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. സ്വകാര്യ ഓപ്പറേറ്റർമാരെ നിയോഗിക്കുന്നതിനായാണ് ടെൻഡർ.
കൊമേഴ്സ്യൽ സ്ട്രീറ്റ്, കോംബ്രിഡ്ജ് റോഡ്, വുഡ് സ്ട്രീറ്റ്, കാസിൽ സ്ട്രീറ്റ്, മഗ്രത്ത് റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ്, ക്രസന്റ് റോഡ്, ബ്രിഗേഡ് റോഡ്, സാംപിജ് റോഡ് തുടങ്ങിവയും പേ ആൻഡ് പാർക്ക് നിശ്ചയിച്ചിട്ടുള്ള റോഡുകളിൽ ഉൾപെടുന്നുബെംഗളൂരുവിന് പുറമെ മറ്റ് കോർപ്പറേഷനുകളിലും ഇതേരീതി പിന്തുടരുമെന്ന് ജിബിഎ ചീഫ് കമ്മീഷണർ എം മഹേശ്വര റാവു പറഞ്ഞു. സെൻട്രൽ സിറ്റി കോർപ്പറേഷൻ സമർപ്പിച്ച ടെൻഡറുകൾക്കുള്ള ബിഡുകൾ തുറന്നു. അവയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് കോർപ്പറേഷനുകൾ ടെൻഡറുകൾ കണ്ടെത്തി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0