വിദ്യാർത്ഥികൾക്കായി ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 14, 2026 - 21:40
വിദ്യാർത്ഥികൾക്കായി ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

വിദ്യാർത്ഥികൾക്കായി ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

പെരിയ : കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും കേരള കേന്ദ്ര സർവകലാശാലയിലെ ഇ.ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽസ് എഡ്യുക്കേഷനും സംയുക്തമായി വിദ്യാർത്ഥികൾക്കായി 'ഒഡീസി' ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സർവകലാശാല ഗസ്റ്റ് ഹൗസിൽ നടന്ന ക്യാമ്പിൽ വി.എച്ച്.എസ്.ഇ പയ്യന്നൂർ റീജിയണിലുൾപ്പെടുന്ന കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 82 വിദ്യാർത്ഥികൾ പങ്കെടുത്തു. കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. സിദ്ദു പി. അൽഗുർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർവകലാശാല എഡ്യുക്കേഷൻ വിഭാഗം ഡീൻ പ്രൊഫ.വി.പി ജോഷിത് അധ്യക്ഷനായി. ഇ ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽസ് എഡ്യുക്കേഷൻ ഡയറക്ടർ പ്രൊഫ.എം.എൻ മുസ്തഫ, പ്രൊഫ.അമൃത് ജി കുമാർ, ടി.സി നീന കെ പി താഹിറ എന്നിവർ സംസാരിച്ചു. പ്രൊഫ.എം.എൻ മുസ്തഫ, ഡോ.എ.ശ്രീന, ഡോ.സുബ്രഹ്മണ്യ പൈലൂർ, ഡോ.വി. ആദിത്യ, ഡോ.ആർ.ചന്ദ്രബോസ്,സൂര്യ നാരായണൻ,യു. ശ്രീജിത്ത് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കരിയർ ഗൈഡൻസ് കാസർഗോഡ് ജില്ല കോർഡിനേറ്റർ റ്റി സി നീന, കണ്ണൂർ ജില്ല കോർഡിനേറ്റർ കെ പി താഹിറ, കരിയർ മാസ്റ്റർമാരായ ബി വരുൺ, കെ ഗോപകുമാർ, ദീപ്തി, സീന, ഷിജോ ജോൺ, വിനോദ് കുമാർ, പി സമീർ സിദ്ദീഖി തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ

ഫോട്ടോ 1

വി.എച്ച്.എസ്.ഇ പയ്യന്നൂർ റീജിയണിലുൾപ്പെടുന്ന കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള "ഒഡീസി " ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. സിദ്ദു പി. അൽഗുർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഫോട്ടോ 2

വി.എച്ച്.എസ്.ഇ പയ്യന്നൂർ റീജിയണിലുൾപ്പെടുന്ന കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള "ഒഡീസി " ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളും കരിയർ മാസ്റ്റർമാരും കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. സിദ്ദു പി. അൽഗുർക്കിനൊപ്പം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0