വർക്കല എംഎൽഎ അഡ്വ.വി.ജോയിയ്ക്ക് എതിരെ ബിജെപി നടത്തുന്ന വ്യാജ ആരോപണങ്ങൾ ക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനവും,യോഗവും സംഘടിപ്പിച്ചു.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Mar 15, 2026 - 22:39
വർക്കല എംഎൽഎ അഡ്വ.വി.ജോയിയ്ക്ക് എതിരെ ബിജെപി നടത്തുന്ന വ്യാജ ആരോപണങ്ങൾ ക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനവും,യോഗവും സംഘടിപ്പിച്ചു.

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു 

വർക്കല എംഎൽഎ അഡ്വ.വി.ജോയിയ്ക്ക് എതിരെ ബിജെപി നടത്തുന്ന വ്യാജ ആരോപണങ്ങൾ ക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനവും,യോഗവും സംഘടിപ്പിച്ചു.പ്രസ്തുത പ്രതിഷേധ പരിപാടി സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി. പി.മുരളി ഉദ്ഘാടനം ചെയ്തു.മടവൂർ അനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.എസ്. ഷാജഹാൻ സ്വാഗതം രേഖപ്പെടുത്തി.പാർട്ടി ജില്ലാ കമ്മിറ്റി അംഗം ശ്രീജ ഷൈജു ദേവ്,സിപിഐ (എം) വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ്,കെഎം ലാജി ,ബി.എസ് ജോസ് തുടങ്ങിയവർ സംസാരിച്ചു.നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ ,മറ്റു ജനപ്രതിനിധികൾ, വർഗ്ഗ ബഹുജന സംഘടന നേതാക്കൾ, പ്രവർത്തകർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.സിപിഐ (എം) നും , എംഎൽഎ ക്കും എതിരെ ബിജെപി നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സി.പി.ഐ (എം) നേതാക്കൾ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0