മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ സുരക്ഷിതമായ താമസസൗകര്യം ലഭിക്കും ; മന്ത്രി വീണാ ജോർജ്*

റിപ്പോർട്ട്‌ : ബൈഷി കുമാർ

Mar 15, 2026 - 22:08
Mar 15, 2026 - 22:08
മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ സുരക്ഷിതമായ താമസസൗകര്യം ലഭിക്കും ; മന്ത്രി വീണാ ജോർജ്*

കേരള ന്യൂസ് മീഡിയ

*മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ സുരക്ഷിതമായ താമസസൗകര്യം ലഭിക്കും ; മന്ത്രി വീണാ ജോർജ്*

ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പുതിയ ഗേൾസ് ഹോസ്റ്റലിന്റെയും ടീച്ചിംഗ് ക്വാർട്ടേഴ്സിന്റെയും ഉദ്ഘാടനം ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു  

മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് കോമ്പൗണ്ടിനകത്തു തന്നെ സുരക്ഷിതമായി താമസിക്കാമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്. കാസർകോടിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി നിർമ്മിച്ച പുതിയ ഗേൾസ് ഹോസ്റ്റലും ടീച്ചിംഗ് ക്വാർട്ടേഴ്സും ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . എല്ലാ സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിൽ നിർണായക ഘടകമാകും. മെഡിക്കൽ കോളേജും അനുബന്ധസൗകര്യങ്ങളും ചട്ടഞ്ചാലിലെ ക്രിട്ടിക്കൽ യൂണിറ്റും കാതലാബും സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും അടക്കം സർക്കാർതലത്തിൽ ആരോഗ്യ mമേഖലയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടന്ന വർഷമായിരുന്നു കഴിഞ്ഞ അഞ്ചുവർഷം. മന്ത്രി പറഞ്ഞു.എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ജനപ്രതിനിധികളായ ബി. ശങ്കര , ഉഷ, മാഹിൻ കേളോട്ട്, മധുസൂദനൻ എന്നിവർ സംസാരിച്ചു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എ.അരുൺ കുമാർ സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. ആർ പ്രവീൺ നന്ദിയും പറഞ്ഞു 

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച താമസ സൗകര്യം ഒരുക്കുന്നതോടൊപ്പം കോളേജിലെ അക്കാദമിക് പ്രവർത്തനങ്ങൾക്കും ആശുപത്രി സേവനങ്ങൾക്കും കൂടുതൽ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.കാസർകോട് വികസന പാക്കേജിന്റെ ഭാഗമായി ഗേൾസ് ഹോസ്റ്റലിന്റെയും ടീച്ചിംഗ് ക്വാർട്ടേഴ്സിന്റെയും സിവിൽ, പ്ലംബിംഗ്, സാനിറ്ററി പ്രവൃത്തികൾക്ക് 36 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ടെൻഡർ നടപടികൾക്ക് ശേഷം 29.83 കോടി രൂപയ്ക്ക് നിർമാണ പ്രവൃത്തികൾ ഉരാളുംകൽ ലേബർ കോൺട്രാക്ട് കോർപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിന് ഏൽപ്പിച്ചു. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഇലക്ട്രോ-മെക്കാനിക്കൽ പ്രവൃത്തികൾ കിഫ്‌ബിയുടെ ഭാഗമായി 7.29 കോടി രൂപ ചെലവിൽ ഇതേ സ്ഥാപനത്തിനാണ് നിർവഹണത്തിനായി നൽകിയിരിക്കുന്നത്.

പുതുതായി നിർമ്മിച്ച ഗേൾസ് ഹോസ്റ്റൽ കെട്ടിടത്തിന് 6665.30 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. വിദ്യാർത്ഥികൾക്കായി 84 മുറികൾ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ മുറികൾ, അടുക്കളയും ഡൈനിംഗ് സൗകര്യവും, വിനോദ മുറികൾ, വായനയ്ക്കുള്ള പ്രത്യേക ഇടം, ലൈബ്രറി ഏരിയ, ലിഫ്റ്റ് സൗകര്യം എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ടീച്ചിംഗ് ക്വാർട്ടേഴ്സ് കെട്ടിടത്തിന് 4776.52 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. അധ്യാപകർക്കായി 34 യൂണിറ്റ് 2ബി എച്ച് കെ താമസ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ യൂണിറ്റിലും അടുക്കള, ഡൈനിംഗ് കം ഹാൾ, അറ്റാച്ച്ഡ് ടോയ്ലറ്റ്, ബാല്കണി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കെയർടേക്കറിന് പ്രത്യേക മുറി, ജിം സൗകര്യം, ലിഫ്റ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഇരു കെട്ടിടങ്ങളിലും ആവശ്യമായ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0