പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം*റിപബ്ലിക് ദിനാഘോഷം ആശ്രാമം മൈതാനത്ത്*
റിപ്പോർട്ട് :ബൈഷി കുമാർ
*PRESS RELEASE KOLLAM 14.01.2026*
*പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം*റിപബ്ലിക് ദിനാഘോഷം ആശ്രാമം മൈതാനത്ത്*
ജില്ലയിലെ റിപബ്ലിക് ദിനാഘോഷം ജനുവരി 26ന് ആശ്രാമം മൈതാനത്ത് സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൂര്‍ണമായും ഹരിതചട്ടം ഉറപ്പാക്കും. പ്ലാസ്റ്റിക്നിര്‍മിത ദേശീയപതാകകളുടെ ഉത്പാദനവും വിതരണവും വില്‍പനയും പ്രദര്‍ശനവും നിരോധിച്ചു. കടകളില്‍ പ്ലാസ്റ്റിക് പതാകകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കി.
പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, അഗ്നിരക്ഷാസേന, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. സ്‌കൂളുകളില്‍ നിന്നുള്ള ബാന്‍ഡ് ട്രൂപ്പുകളും ഉണ്ടാകും. പരേഡ് പരിശീലനം ജനുവരി 22, 23 തീയതികളില്‍ വൈകിട്ട് മൂന്നിനും ഡ്രസ് റിഹേഴ്സല്‍ 24ന് രാവിലെ 7.30നും നടത്തും.
ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ലഭ്യമാക്കുന്നതിന് ആര്‍.ടി.ഒയ്ക്കാണ് ചുമതല. കുടിവെള്ളലഭ്യത ഉറപ്പാക്കും. പരിശീലനസമയത്തും പരേഡ്ദിനത്തിലും ആംബുലന്‍സ്സഹിതം ആരോഗ്യസംഘമുണ്ടാകും. എല്ലാ ജീവനക്കാരും റിപബ്ലിക് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. എല്ലാ വ്യാപാര, വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എ.ഡി.എം ജി നിര്‍മല്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 111/2026)
*സംസ്ഥാന ക്ഷീരസംഗമത്തിന് നാടാകെ വിളംബരവുമായി പാട്ടുവണ്ടിയെത്തി*
സംസ്ഥാന ക്ഷീരസംഗമത്തിന്റെ വിളംബരവുമായി ജില്ലയുടെ ഗ്രാമ-നഗര വീഥികളിലേക്കെത്തി പാട്ടുവണ്ടി. ആശ്രാമം മൈതാനത്ത് ജനുവരി 18 മുതല്‍ 21 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026' ന്റെ പ്രചരണാര്‍ഥമാണ് പര്യടനം. ചിന്നക്കട ബസ് ബേയില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഫ്‌ളാഗ് ഓഫ് ചെയ്തു. ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവത്കരണമുയര്‍ത്തിയുള്ള ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. പാട്ടുവണ്ടിയുടെഭാഗമായ സനു കുണ്ടറ നയിക്കുന്ന നാടന്‍ പാട്ടുകളുമുണ്ടായിരുന്നു.
അഞ്ചാംലൂമൂട് സ്വകാര്യ ബസ് സ്റ്റാന്‍ഡ്, ചവറ തെക്കുംഭാഗം ക്ഷീരസംഘം, ചവറ സിവില്‍സ്റ്റേഷന്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, തൊടിയൂര്‍ ക്ഷീരസംഘം തുടങ്ങിയ സ്ഥലങ്ങളിലാണ് വണ്ടിയെത്തിയത്. കര്‍ഷകരുമായുള്ള സംവാദവും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരിയും നടത്തി. 15ന് ഓച്ചിറ, ശാസ്താംകോട്ട, ചെറുമൂട്, മുഖത്തല 16ന് ചാത്തന്നൂര്‍, കൊട്ടാരക്കര, വെട്ടിക്കവല 17ന് പത്തനാപുരം, അഞ്ചല്‍, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ വണ്ടിയെത്തും.
ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടര്‍മാരായ സിനില ഉണ്ണികൃഷ്ണന്‍, ബോബി പീറ്റര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വര്‍ക്കി ജോര്‍ജ്ജ്, സുരേഖ നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എ അനീഷ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 112/2026)
*കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇന്‍ഡി വില്ലേജ്*
*മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും*
കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആധുനിക സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കിയ ഇന്‍ഡി വില്ലേജ് പ്രൊജക്റ്റ്, ഓട്ടോമൊബൈല്‍ നൈപുണ്യ കോഴ്സുകള്‍ ലഭ്യമാക്കുന്ന ആര്‍ സി സി എസ് കമ്പനി എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 10.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയാകും. ഗിഗ് തൊഴിലുകള്‍ ഗ്രാമങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമീണരായ സ്ത്രീകള്‍ക്ക് സ്വന്തം നാട്ടില്‍ ആധുനിക സാങ്കേതിക മേഖലയില്‍ ജോലി ചെയ്യാനുള്ള അവസരം ഇതുവഴി ഒരുങ്ങുന്നു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബിന്ദു ലക്ഷ്മി, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രിയ, വാര്‍ഡംഗം എസ് സുജിത്ത്കുമാര്‍, അസാപ് കേരള മാനേജിങ് ഡയറക്ടര്‍ ഡോ.ഉഷ ടൈറ്റസ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, ലുസോണ്‍ ടാറ്റാ മാനേജിംഗ് ഡയറക്ടര്‍ ആത്തിഫ് മൂപ്പന്‍, കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് വിഭാഗം മേധാവി ഇ.ഡി.ബിബിന്‍ ദാസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 113/2026)
*തദ്ദേശ ദിനാഘോഷം 2026: പൊതുജനങ്ങള്‍ക്ക് ലോഗോ തയ്യാറാക്കാം*
2026 ഫെബ്രുവരി 18, 19 തീയതികളില്‍ കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ നടത്തുന്ന 'തദ്ദേശ ദിനാഘോഷം 2026'-ന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഔദ്യോഗിക ലോഗോ തയ്യാറാക്കി നല്‍കാം. തയ്യാറാക്കിയ ലോഗോ എ4 വലിപ്പത്തിലുള്ള പേപ്പറില്‍ കളര്‍ പ്രിന്റ് ചെയ്ത ശേഷം സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണം.
എന്‍ട്രികള്‍ ജനുവരി 20ന് വൈകിട്ട് നാലിനകം തിരുവനന്തപുരത്തുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കവറിന് പുറത്ത് 'തദ്ദേശ ദിനാഘോഷം 2026 - ലോഗോ' എന്ന് രേഖപ്പെടുത്തണം. മികച്ച എന്‍ട്രിക്ക് ആകര്‍ഷകമായ സമ്മാനവും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു. എന്‍ട്രികള്‍ അയക്കേണ്ട വിലാസം- പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, സ്വരാജ് ഭവന്‍, പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, നന്ദന്‍കോട്, തിരുവനന്തപുരം- 695003.
(പി.ആര്‍.കെ നമ്പര്‍ 114/2026)
*ജലവിതരണം അറ്റക്കുറ്റപ്പണിക്ക് ശേഷം*
കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര കനാലില്‍ ടണല്‍ തകര്‍ന്നതിനാല്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ശേഷം ജലവിതരണം പുനരാരംഭിക്കുമെന്ന് കൊട്ടാരക്കര കെ.ഐ.പി.ആര്‍.ബി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 115/2026)
*കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്*
കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി: 62 വയസ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ ജനുവരി 23 നകം ലഭ്യമാക്കണം.
(പി.ആര്‍.കെ നമ്പര്‍ 116/2026)
*അപേക്ഷ ക്ഷണിച്ചു*
യാചക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട സ്‌മൈല്‍ പദ്ധതിയുടെ നടത്തിപ്പിനായി എന്‍.ജി.ഒയെ തിരഞ്ഞെടുക്കുന്നു. നീതി ആയോഗിന്റെ ദര്‍പ്പണ്‍ യുണീക്ക് ഐ.ഡിയുള്ള സന്നദ്ധസംഘടനകള്‍ക്ക് അപേക്ഷിക്കാം. പുനരധിവാസ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ജീവനക്കാരുടെ എണ്ണം, നിലവിലെ പ്രവര്‍ത്തനം, ഷെല്‍ട്ടര്‍ ഹോമിന്റെ ഭൗതികസാഹചര്യം, ലഭിച്ച അംഗീകാരങ്ങള്‍, പ്രവര്‍ത്തനരീതി തുടങ്ങിയവയ്ക്ക് വെയിറ്റേജ് ലഭിക്കും. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും അനുബന്ധരേഖകളും സഹിതമുള്ള അപേക്ഷ ജനുവരി 21 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0474-2790971.
(പി.ആര്‍.കെ നമ്പര്‍ 117/2026)
*കണ്‍സള്‍ട്ടന്റ്; ക്വട്ടേഷന്‍ ക്ഷണിച്ചു*
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട ഫാത്തിമ ഐലന്റ്- മൂക്കാട്ടുകടവ്- അരുളപ്പന്‍തുരുത്ത് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അക്രഡിറ്റേഷനുള്ള കണ്‍സള്‍ട്ടന്റുമാരില്‍ നിന്ന് സേവനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി: ജനുവരി 23. വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, കെ.ആര്‍.എഫ്.ബി-പി.എം.യു, കൊല്ലം ഡിവിഷന്‍, മൂന്നാം നില, സണ്‍റൈസ് അവന്യൂ, കടപ്പാക്കട പി.ഒ, കൊല്ലം.
(പി.ആര്‍.കെ നമ്പര്‍ 118/2026)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0