*പെൺതാളം ചരിത്രവും പുരാവൃത്തവും പ്രകാശനം ചെയ്തു.*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 14, 2026 - 21:19
Jan 14, 2026 - 21:33
*പെൺതാളം ചരിത്രവും പുരാവൃത്തവും പ്രകാശനം ചെയ്തു.*

പത്രക്കുറിപ്പ് (2026 ജനുവരി 14)

*പെൺതാളം ചരിത്രവും പുരാവൃത്തവും പ്രകാശനം ചെയ്തു.*

തിരുവനന്തപുരം : ആനി ജോൺസൺ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പെൺതാളം ചരിത്രവും പുരാവൃത്തവും എന്ന ഗ്രന്ഥം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയും ശാസ്ത്രഗ്രന്ഥകാരനും പരിസ്ഥിതിഗവേഷകനും പൊലീസ് ഉദ്യോഗസ്ഥനും കഥകളി കലാകാരനുമായ ഡോ. വി. ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഗുരുഗോപിനാഥ് നടന ഗ്രാമം മെമ്പർ സെക്രട്ടറി ശബ്ന എസ് ശശിധരൻ പുസ്തകം ഏറ്റുവാങ്ങി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന പ്രകാശനത്തില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. ജീവകാരുണ്യ പ്രവർത്തകനും പ്രമുഖ പ്രവാസി വ്യവസായിയുമായ റാഫി ഐച്ചസ്, ആനി ജോൺസൺ എന്നിവര്‍ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ ശ്രീകല ചിങ്ങോലി സ്വാഗതവും സബ് എഡിറ്റര്‍ ശ്രീരാജ് കെ.വി നന്ദിയും പറഞ്ഞു. 180 രൂപയാണ് പുസ്തകത്തിന്റെ വില.

പി.ആര്‍.ഒ.

9447956162

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0