വെബ്സൈറ്റിലെ അശ്ലീല ഉള്ളടക്കങ്ങൾക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ 600 അക്കൗണ്ടുകൾ നീക്കം ചെയ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സ‌്. ഉള്ളടക്കവുമായി ബന്ധപ്പെട്ട 3500 പോസ്റ്റുകൾ ബ്ലോക്ക് ചെയ്‌തിട്ടുമുണ്ട്. അശ്ലീല ഉള്ളടക്കങ്ങൾ അനുവദിക്കില്ലെന്നും സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുമെന്നും എക്സ‌് ഉറപ്പുനൽകിയതായി സർക്കാർ അറിയിച്ചു.
റിപ്പോർട്ട് :ബൈഷി കുമാർ
*ന്യൂഡൽഹി:* വെബ്സൈറ്റിലെ അശ്ലീല ഉള്ളടക്കങ്ങൾക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ 600 അക്കൗണ്ടുകൾ നീക്കം ചെയ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സ‌്. ഉള്ളടക്കവുമായി ബന്ധപ്പെട്ട 3500 പോസ്റ്റുകൾ ബ്ലോക്ക് ചെയ്‌തിട്ടുമുണ്ട്. അശ്ലീല ഉള്ളടക്കങ്ങൾ അനുവദിക്കില്ലെന്നും സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുമെന്നും എക്സ‌് ഉറപ്പുനൽകിയതായി സർക്കാർ അറിയിച്ചു.
എക്‌സിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന അശ്ലീല ഉള്ളടക്കങ്ങളിൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് എക്‌സിൻ് നടപടി. അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിക്കുന്നതിലൂടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷാ വീഴ്‌ച, വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, മനോവൈകൃതങ്ങൾ തുടങ്ങിയവ 72 മണിക്കൂറിനുള്ളിൽ തടയുന്നതിനായി അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് എക്സ് ഉടമ ഇലോൺ മസ്കിനോട് കേന്ദ്രമന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോട് ഗൗരവസ്വഭാവത്തിൽ സമീപിക്കുന്നില്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം കടുത്ത നടപടിക്കൊരുങ്ങുമെന്നും മന്ത്രാലയം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് എക്സിന്റെ ഇടപെടൽ. സ്ത്രീകളുടെയും കുട്ടികളുടെയും വ്യാജ അശ്ലീലചിത്രങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും വർധിച്ച സാഹചര്യത്തിൽ ഗ്രോക്കിനെതിരെ നിരവധി രാജ്യങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടണും പോളണ്ടും ആവശ്യപ്പെട്ടു. ഗ്രോക്ക് അശ്ലീല ചിത്രങ്ങൾ പടച്ചുവിടുന്നതിനെ ഇന്ത്യയെ കൂടാതെ യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, മലേഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളും അപലപിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0