*കോഴിക്കോട് ദേശീയപാതയിൽ നിർമാണത്തിലിരുന്ന മതിലിന്റെ സ്ലാബ് തകർന്നുവീണ് അപകടം* 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 3, 2026 - 12:01
*കോഴിക്കോട് ദേശീയപാതയിൽ നിർമാണത്തിലിരുന്ന മതിലിന്റെ സ്ലാബ് തകർന്നുവീണ് അപകടം* 

*കോഴിക്കോട് ദേശീയപാതയിൽ നിർമാണത്തിലിരുന്ന മതിലിന്റെ സ്ലാബ് തകർന്നുവീണ് അപകടം* 

കോഴിക്കോട: ദേശീയപാതയുടെ മതിൽ നിർമാണത്തിനിടെ അപകടം. കോഴിക്കോട് കൊയിലാണ്ടിയിൽ തിരുവങ്ങൂർ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് സ്ലാബ് മുകളിലേക്ക് ഉയർത്തുന്നതിനിടെ കയർ പൊട്ടിവീണാണ് അപകടമുണ്ടായത്.

സർവീസ് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് സംഭവം. ആർക്കും പരുക്കില്ല. ഉച്ചയോടുകൂടിയാണ് അപകടമുണ്ടായത്. ഒന്നരമീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ലാബുകളാണ് ഇന്റർലോക്ക് രീതിയിൽ അടുക്കിയാണ് മതിൽ നിർമിക്കുന്നത്. ഈ സ്ലാബുകളെ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ച കയർ പൊട്ടുകയായിരുന്നു.അപകട സമയത്ത് റോഡിൽ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇതിന് മുമ്പ് മതിൽ മുന്നോട്ട് തള്ളിവന്നതിനെ തുടർന്ന് പൊളിച്ച് വീണ്ടും പണിയുകയായിരുന്നു. മതിൽ നിർമാണത്തിനെതിരെ മുമ്പും പരാതി ഉയർന്നിരുന്നതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0