*നടൻ ദർശന്റെ ഭാര്യയ്ക്ക് നേരേ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തി പോസ്റ്റ്; രണ്ടുപേർ അറസ്റ്റിൽ* 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 3, 2026 - 11:57
*നടൻ ദർശന്റെ ഭാര്യയ്ക്ക് നേരേ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തി പോസ്റ്റ്; രണ്ടുപേർ അറസ്റ്റിൽ* 

*നടൻ ദർശന്റെ ഭാര്യയ്ക്ക് നേരേ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തി പോസ്റ്റ്; രണ്ടുപേർ അറസ്റ്റിൽ* 

ബെംഗളൂരു: നടൻ ദർശൻ്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങൾ അയക്കുകയും ചെയ്‌ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ദാവണഗെരെ സ്വദേശിയും ഐടി ജീവനക്കാരനുമായ നിതിൻ (31), ചിക്കാനവാര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ചന്ദ്രമലി (45) എന്നിവരാണ് അറസ്റ്റിലായത്തന്നെയും കുടുംബത്തെയും കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ മോശമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിജയലക്ഷ്മി പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ ഇതിന്മേൽ കേസെടുക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം വിജയലക്ഷ്മ‌ി ആരോപിച്ചിരുന്നു. ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ദർശൻ വിചാരണത്തടവുകാരനായി ജയിലിൽ

കഴിയുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0