ഭരണകൂടത്തിനെതിരെ ഇറാന്‍ ജനത നടത്തുന്ന പ്രക്ഷോഭത്തിനിടെ സംഘര്‍ഷം.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 2, 2026 - 16:04
Jan 2, 2026 - 16:16
ഭരണകൂടത്തിനെതിരെ ഇറാന്‍ ജനത നടത്തുന്ന പ്രക്ഷോഭത്തിനിടെ സംഘര്‍ഷം.

ഭരണകൂടത്തിനെതിരെ ഇറാന്‍ ജനത നടത്തുന്ന പ്രക്ഷോഭത്തിനിടെ സംഘര്‍ഷം. പ്രതിഷേധക്കാരും സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ റിയാലിന്റെ മൂല്യം തകര്‍ന്നടിയുകയും ജീവിത ചെലവേറുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. ക്രമസമാധാനം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി ഇറാനില്‍ മുപ്പതിലേറെ പേരെ സുരക്ഷാന സേന അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

2025 ഡിസംബര്‍ 27 മുതലാണ് ഇറാനിലെ തെരുവുകള്‍ ജനകീയ പ്രതിഷേധത്താല്‍ കലുഷിതമായത്. ടെഹ്‌റാനില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. ഇറാനിലെ ലോറെസ്ഥാന്‍ പ്രവിശ്യയിലെ അസ്‌ന എന്ന നഗരത്തിലാണ് ഏറ്റവും തീവ്രമായ സമരവും സംഘര്‍ഷവും നടന്നത്. സമരക്കാര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുന്നത് പുറത്തുവന്ന ചില വിഡിയോകളില്‍ വ്യക്തമായി കാണാം.

മുല്ലമാര്‍ ഇറാന്‍ വിട്ട് പോകണം, മുല്ലമാര്‍ മണ്‍മറഞ്ഞുപോകാതെ ഇറാന്‍ സ്വതന്ത്രമാകില്ല തുടങ്ങിയ ശക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജനങ്ങള്‍ തെരുവില്‍ സമരം ചെയ്യുന്നത്. പണമില്ലാതെ നട്ടം തിരിയുകയാണെന്നും ജീവിക്കാനാകുന്നില്ലെന്നുമാണ് സമരക്കാര്‍ പറയുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0