മന്ത്രിസഭായോഗ തീരുമാനങ്ങള്‍: നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാർശ ചെയ്ത് മന്ത്രിസഭാ യോഗം

റിപ്പോർട്ട്‌ :ബൈഷി കുമാർ

Dec 31, 2025 - 22:31
മന്ത്രിസഭായോഗ തീരുമാനങ്ങള്‍: നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാർശ ചെയ്ത് മന്ത്രിസഭാ യോഗം

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാർശ ചെയ്ത് മന്ത്രിസഭാ യോഗം

പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ ചെയ്തു.

കൂടാതെ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകളും ബയോളജി വിഭാഗത്തിൽ – 3 കെമിസ്ട്രി വിഭാഗത്തിൽ – 4, ഡോക്യുമെൻ്റ്സ് വിഭാഗത്തിൽ – 5 എന്നിങ്ങനെയുമാണ് തസ്തികകള്‍.

അതോടൊപ്പം ഉഡുപ്പി-കരിന്തളം (കാസർഗോഡ്) 400 കെ.വി. അന്തർ സംസ്ഥാന ട്രാൻസ്മിഷൻ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് യോഗത്തിൽ അംഗീകരിച്ചു. പാക്കേജ് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായും സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് പ്രസ്തുത പ്രോജക്ടിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ ഉഡുപ്പി കാസർഗോഡ് ട്രാൻസ്മിഷൻ ലിമിറ്റഡ് (UKTL) വഹിക്കേണ്ടതാണ് എന്ന വ്യവസ്ഥയിലാണിത്.

മറ്റ് തീരുമാനങ്ങൾ

നിയമനം

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി മനോജ് കുമാർ സി പി യെ നിയമിക്കും.

ശമ്പളകുടിശ്ശിക അനുവദിക്കും

കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതമേഖലയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന 16 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ശമ്പളകുടിശ്ശിക അനുവദിക്കും. 2024 ഏപ്രിൽ, മെയ് മാസത്തെ ശമ്പളകുടിശ്ശികയായ 5,70,560 രൂപ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി 2025-26 സാമ്പത്തികവർഷത്തിൽ കാസറഗോഡ് വികസന പാക്കേജിൽ നിന്നുമാണ് അനുവദിക്കുക.തുക അനുവദിക്കും

കുട്ടനാടൻ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പമ്പ് സെറ്റിൻ്റെ വാടക, ഇന്ധനം എന്നിവയുടെ ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടർക്ക് അനുമതി നല്‍കി.

ടെണ്ടർ അംഗീകരിച്ചു

കൊല്ലം ജില്ലയിലെ GENERAL-FDR 2024 – 25 – Providing BC overlay Odanavattom valakom Road ch 0/000 to 4/100 KM എന്ന പ്രവൃത്തിക്ക് 1,65,10,221 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0