കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് പിന്നിൽ കാറിടിച്ച് അപകടം; ഒരാൾ മരിച്ചു

റിപ്പോർട്ട്‌ :ബൈഷികുമാർ

Dec 31, 2025 - 08:17
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് പിന്നിൽ കാറിടിച്ച് അപകടം; ഒരാൾ മരിച്ചു

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് പിന്നിൽ കാറിടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ആറാമട തൃക്കണ്ണാപുരം സ്വദേശി അരുൺ ഗോപാൽ (34 ) ആണ് മരിച്ചത്. എലിവേറ്റഡ് ഹൈവേയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് പിന്നിൽ കാറിടിച്ചാണ് ഒരാൾ മരിച്ചത്.

വെളുപ്പിന് അഞ്ചുമണിയോടെ ഹൈവേയിൽ ടെക്നോപാർക്ക് ഭാഗത്തായിരുന്നു അപകടം. റോഡിന് മധ്യഭാഗത്ത് നിർത്തിയിട്ടിരുന്ന ജീപ്പിൽ അരുൺ ഗോപാലും സുഹൃത്ത് സുജിത്തും ആണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ ജീപ്പിൽ ഇടിച്ച് ജീപ്പ് മറയുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്ന ഇരുവരെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അരുൺ ഗോപാൽ മരണപ്പെട്ടു.കാറിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സുജിത്ത് അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജീപ്പിൽ നിന്ന് മദ്യക്കുപ്പിയും മറ്റും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0