*ന​ന്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ൽ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു; ര​ണ്ട് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Dec 29, 2025 - 15:25
*ന​ന്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ൽ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു; ര​ണ്ട് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു*

*ന​ന്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ൽ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു; ര​ണ്ട് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു*

തി​രു​വ​ന​ന്ത​പു​രം: ന​ന്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ലെ സ്വ​രാ​ജ് ഭ​വ​നി​ൽ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു. സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

ച​വ​റി​ന് തീ​പി​ടി​ച്ച് ക​ത്തു​ന്ന​ത് ക​ണ്ട​വ​രാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ തീ ​പെ​ട്ട​ന്ന് പ​രി​സ​ര​ത്തു കി​ട​ന്ന കാ​റി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഉ​പ​യോ​ഗി​ക്കാ​തെ മാ​റ്റി​യി​ട്ടി​രു​ന്ന കാ​റും പു​തി​യ കാ​റു​മാ​ണ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ച​ത്. മൂ​ന്നാ​മ​ത്തെ വാ​ഹ​ന​ത്തി​ലേ​ക്ക് തീ ​പ​ട​രു​ന്ന​തി​ന് മു​ന്പു​ത​ന്നെ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി തീ ​അ​ണ​യ്‌​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ്ഥ​ല​ത്ത് മാ​ലി​ന്യം ക​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​താ​ണോ തീ ​പ​ട​രാ​ൻ കാ​ര​ണ​മെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

-----------------------------------------

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0