വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ( നവംബർ 3)

റിപ്പോർട്ട്‌ :Baishi kumar

Nov 2, 2025 - 08:05
Nov 2, 2025 - 08:06
വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ( നവംബർ 3)

വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ( നവംബർ 3)

വി ജോയി എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വെട്ടൂർ പഞ്ചായത്ത് കാര്യാലയത്തിൻ്റെ ഒന്നാം നിലയുടെ ഉദ്ഘാടനം തിങ്കൾ രാവിലെ 10ന് എംഎൽഎ നിർവഹിക്കും. 2500 ചതുരശ്ര അടിയിൽ വിശാലമായ ഹാളിനുള്ളിൽ10 ക്യാബിനുകളും ഡൈനിങ് ഹാൾ, റിക്കോർഡ്റും, 2 ടോയ്ലറ്റുകൾ, യുപിഎസ് റും എന്നിവ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽലാൽ അധ്യക്ഷയാകും. നാവായിക്കുളം ഡീസന്റ്മുക്ക് ജംഗ്ഷനിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തിങ്കൾ രാവിലെ 9നും മരുതിക്കുന്ന് മാടൻകാവ് മുകല്ലപ്പുറം പോങ്ങാട് റോഡ് ഉദ്ഘാടനം 9.15 നും കപ്പാംവിള കിഴക്കതിൽ വാതുക്കൽ റോഡ് ഉദ്ഘാടനം 9.30നും നാവായിക്കുളം മുളമൂട്ടിൽ പാറയിൽ റോഡ് ഉദ്ഘാടനം രാവിലെ 9.45നും

ഇടവ മാന്തറ പടിഞ്ഞാറേ ലക്ഷംവീട് നഗർ മിനി കുടിവെള്ള പദ്ധതി രാവിലെ 10.30 നും വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ചിത്രം - വി ജോയി എംഎൽഎയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ച്  നിർമിച്ച വെട്ടൂർ പഞ്ചായത്ത് കാര്യാലയത്തിൻ്റെ ഒന്നാം നിലകെട്ടിടം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0