തൊട്ടടുത്ത വീട്ടിൽ പോയി, കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

റിപ്പോർട്ട് :ബൈഷി കുമാർ

Dec 15, 2025 - 16:36
തൊട്ടടുത്ത വീട്ടിൽ പോയി, കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

ചേർത്തല: സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ ആര്യൻ (5) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൂട്ടുകാരോടൊപ്പം അയൽ വീട്ടിൽ കളിക്കുന്നതിനിടയിലാണ് ഇരുമ്പ് ഗേറ്റ് ദേഹത്ത് മറിഞ്ഞു വീണത്. മറ്റ് കുട്ടികളോടൊപ്പം ട്രാക്കിലൂടെ തള്ളിമാറ്റുന്ന ഗേറ്റിൽ കളിക്കുന്നതിനിടെ ട്രാക്കിൽനിന്ന് തെന്നിമാറിയ ഇരുമ്പ് ഗേറ്റ് ആര്യന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.ഗേറ്റിനടിയിൽപ്പെട്ട ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്. ഉടൻ തന്നെ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപ്രതിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കാരം നടത്തി. അജു സഹോദരനാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0