വന്ദേഭാരത് സ്ലീപ്പർ ഡിസംബർ അവസാനത്തോടെ; 16 കോച്ചുകൾ, 827 പേർക്ക് യാത്രചെയ്യാം

റിപ്പോർട്ട് :ബൈഷികുമാർ

Dec 11, 2025 - 14:16
വന്ദേഭാരത് സ്ലീപ്പർ ഡിസംബർ അവസാനത്തോടെ; 16 കോച്ചുകൾ, 827 പേർക്ക് യാത്രചെയ്യാം

ചെന്നൈ: യാത്രക്കാർ ഏറെക്കാലമായി കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ വണ്ടിയുടെ ഉദ്ഘാടനം ഡിസംബർ അവസാനത്തോടെയുണ്ടാകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ആദ്യ സർവീസ് ഡൽഹിക്കും പട്നയ്ക്കുമിടയിലാകും. രണ്ടു നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള രാത്രികാല സർവീസാണ് നടത്തുകതേജസ്, രാജധാനി വണ്ടികൾക്ക് സമാനമായ ആധുനിക സൗകര്യങ്ങളോടെയാണ് വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുക. ഇതിനായുള്ള കോച്ചുകൾ ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ‌സ് ലിമിറ്റഡിലാണ്(ബെമൽ) നിർമിച്ചത്. 16 കോച്ചുകളുള്ള രണ്ട് വണ്ടികൾ ബെമൽ ഇന്ത്യൻ റെയിൽവേക്ക് കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ച്‌ മുതൽ ഡൽഹി-പട്ന റൂട്ടിൽ പരീക്ഷണയോട്ടം നടത്തും.ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. കൂടുതൽ വന്ദേഭാരത് സ്ലീപ്പർവണ്ടികൾ ബെമലിൽനിന്ന് പുറത്തിറങ്ങിയാൽ മുംബൈ-പട്‌ന, ബെംഗളൂരു-പട്ന റൂട്ടുകളിൽ ഓടിക്കും. ദീർഘദൂര റൂട്ടുകളിൽ സുഖപ്രദമായ രാത്രികാല യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0