വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തു: ബിജെപിക്കെതിരെ പരാതി

റിപ്പോർട്ട് :ബൈഷി കുമാർ

Dec 10, 2025 - 17:51
വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തു: ബിജെപിക്കെതിരെ പരാതി

വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തതായി ബിജെപിക്കെതിരെ പരാതി. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിലാണ് പരാതി ഉയർന്നത്. ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ മദ്യ വിതരണം നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നു. വയനാട് തിരുനെല്ലിയിൽ ലഹരി വസ്തുക്കൾ വിതരണം ചെയ്യാൻ എത്തിയ ലീഗ് പ്രവർത്തകരെയും ഉന്നതി നിവാസികൾ തടഞ്ഞു. വിവരം തെറ്റായി റിപ്പോർട്ട് ചെയ്യുന്നു എന്ന് ആരോപിച്ച് മാധ്യമപ്രവർത്തകരെയും ഉന്നതി നിവാസികൾ തടഞ്ഞു.

അതേസമയം, തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായത്. ആകെ പോളിംഗ് 70.9 ശതമാനമാണ്. 2020ൽ 75.95% ആയിരുന്നു പോളിംഗ്. ഇക്കുറി 5 ശതമാനത്തോളം പോളിംഗ് കുറഞ്ഞു. എങ്കിലും ഇത് തിരിച്ചടിയാകില്ലെന്നാണ് മുന്നണികളുടെ പ്രതീക്ഷ. ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ തിരക്കിട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. സ്വന്തം വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ടോ എന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0