ഹരിതകർമ്മ സേനാംഗങ്ങളെ വേശ്യകളെന്ന് അധിക്ഷേപിച്ച് കോൺഗ്രസ് പ്രവർത്തകൻ; സിറാജുദ്ദീനെതിരെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി

റിപ്പോർട്ട് :ബൈഷി കുമാർ

Dec 10, 2025 - 17:43
ഹരിതകർമ്മ സേനാംഗങ്ങളെ വേശ്യകളെന്ന് അധിക്ഷേപിച്ച് കോൺഗ്രസ് പ്രവർത്തകൻ; സിറാജുദ്ദീനെതിരെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി

ഹരിതകർമ്മ സേനാംഗങ്ങളെ വേശ്യ എന്ന് വിളിച്ച് കോൺഗ്രസ് പ്രവർത്തകൻ. സാമൂഹ്യ മാധ്യമങ്ങിലാണ് അധിക്ഷേപം. സിറാജുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് ഹരിത കർമ്മ സേന കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ബിജെപി സ്ഥാനാർത്ഥി പ്രണവ് താമരക്കുളം ഭീഷണിപ്പെടുത്തിയതായും പരാതി.കൊല്ലം കോർപ്പറേഷൻ താമരക്കുളം ഡിവിഷൻ ബിജെപി സ്ഥാനാർത്ഥി പ്രണവ് താമരക്കുളം താൻ കൗൺസിലറായാല്‍ നിങ്ങളെ വീട്ടിൽ ഇരുത്തുമെന്നും ഭീഷണി മുഴക്കി.കൊല്ലം, ഇരവിപുരം നിയോജക മണ്ഡലത്തിൽപ്പെട്ട കൊല്ലം കോർപ്പറേഷൻ ഡിവിഷൻ വോട്ടെടുപ്പ് ബൂത്തുകളിലാണ് ഹരിത കർമ്മ സേനാംഗങ്ങളെ ബിജെപി കോൺഗ്രസ് പ്രവർത്തകർ അധിക്ഷേപിച്ചത്. ഹരിത ചട്ടം പാലിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം ശുചിത്വ മിഷൻ ഹരിത കർമ്മ സേനാംഗങ്ങളെ അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ പോളിങ് ബൂത്തിൽ ഉൾപടെ നിയോഗിച്ചത് സർക്കുലർ ഉണ്ടായിട്ടും ബി ജെ പി കോൺഗ്രസ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ളവർ അധിക്ഷേപിച്ചു.

കൊല്ലം കോർപ്പറേഷൻ താമരക്കുളം ഡിവിഷൻ ബിജെപി സ്ഥാനാർത്ഥി പ്രണവ് താമരക്കുളം താൻ കൗൺസിലർ അയാൽ നിങ്ങളെ വീട്ടിൽ ഇരുത്തുമെന്നും ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. ഹരിത സേനാംഗങ്ങൾ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ N. ദേവീദാസിനും പരാതി നൽകി. നടപടി സ്വീകരിക്കും വരെ അജൈവ മാലിന്യം ശേഖരിക്കില്ലെന്ന് ഹരിത കർമ്മ സേന വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0