ചവറുകൾ കൂട്ടിയിട്ട് കത്തിച്ചു: വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം

റിപ്പോർട്ട് :ബൈഷി കുമാർ

Dec 10, 2025 - 12:08
ചവറുകൾ കൂട്ടിയിട്ട് കത്തിച്ചു: വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം

വര്‍ക്കലയില്‍ ചവറുകൾ കൂട്ടിയിട്ട് കത്തിച്ചതിന് പിന്നാലെ റിസോര്‍ട്ടിലേക്ക് തീ പടര്‍ന്നു. വർക്കല ക്ലിഫിന് സമീപമാണ് തീപിടുത്തമുണ്ടായത്. കത്തിച്ച ചവറില്‍ നിന്ന് പിന്നീട് സമീപത്തെ റിസോർട്ടിലോട്ട് തീ പടരുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആളുകൾ ഓടി രക്ഷപ്പെട്ടു.നേരത്തെ ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 25 പേര്‍ മരിച്ചിരുന്നു. സിലിണ്ടർ സ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനത്തില്‍ കണ്ടെത്തിയത്. ഇരകളിൽ ഭൂരിഭാഗവും ക്ലബ് ജീവനക്കാരാിരുന്നു. തീരദേശ സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നായ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബ്ബിലാണ് അർദ്ധരാത്രിയോടെ തീപിടുത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0