കള്ളക്കഥ കോടതിയിൽ തകർന്നു; തന്നെ പിന്തുണച്ചവർക്ക് നന്ദി: ദിലീപ്
റിപ്പോർട്ട് :ബൈഷി കുമാർ
കൊച്ചി: കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്. ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞു. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന് കൂട്ടുനിന്നു. ആ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ഗൂഢാലോചന നടന്നത്. തന്റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തെന്നും തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0