കോഴിക്കോട് വീണ്ടും കോൺഗ്രസിന് തിരിച്ചടി, മുൻ പഞ്ചയത്ത് അംഗം BJP യിൽ ചേർന്നു

റിപ്പോർട്ട് :ബൈഷി കുമാർ

Dec 2, 2025 - 13:59
കോഴിക്കോട് വീണ്ടും കോൺഗ്രസിന് തിരിച്ചടി, മുൻ പഞ്ചയത്ത് അംഗം BJP യിൽ ചേർന്നു

തദ്ദേ​ശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. കോഴിക്കോട് അഴിയൂരിൽ വീണ്ടും കോൺഗ്രസ് നേതാവ് BJP യിൽ ചേർന്നു. മുൻ പഞ്ചയത്ത് അംഗം കെ.പി ജയകുമാറാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ ഷാൾ അണിയിച്ച് സ്വീകരിച്ചു.അതേസമയം സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച കോൺഗ്രസ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിജെപിയിൽ ചേർന്നിരുന്നു. കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നു.ഇത്തവണ രണ്ട് പേർക്കും കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും പാർ‌ട്ടി വിട്ടത്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ചു ഇരുവരെയും സ്വീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0