തദ്ദേശ തിരഞ്ഞെടുപ്പ്; കുപ്പികളിൽ തൊടാൻ പറ്റില്ല! വോട്ടെടുപ്പിന് മുന്നേ 3 ദിവസം സംസ്ഥാനത്ത് മദ്യനിരോധനം
റിപ്പോർട്ട് :ബൈഷി കുമാർ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. പോളിംഗ് ദിനം ഉൾപ്പെടെ തുടർച്ചയായ മൂന്ന് ദിവസമാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ, ഡിസംബർ 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയുള്ള ദിവസങ്ങളിലായിരിക്കും മദ്യവിൽപനയ്ക്ക് വിലക്ക്. ഇതിനു പുറമെ, വോട്ടെണ്ണൽ ദിവസം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആയിരിക്കും.തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി, അതിർത്തി സംസ്ഥാങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട്, അതിർത്തിയിൽ നിന്നും 3 കിലോമീറ്റർ ചുറ്റളവിൽ സമാനമായ മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന് അഭ്യർത്ഥിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കത്ത് നൽകിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0