ശബരിമലയില്‍ അന്നദാനമായി പപ്പടവും പായസവും അടക്കം കേരള സദ്യ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 25, 2025 - 19:34
ശബരിമലയില്‍ അന്നദാനമായി പപ്പടവും പായസവും അടക്കം കേരള സദ്യ

പത്തനംതിട്ട: ശബരിമല അന്നദാനത്തിൽ കേരളസദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. നാളെ, അല്ലെങ്കിൽ മറ്റന്നാൾ ഇത് യാഥാർഥ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സദ്യയുടെ ഭാഗമായി പപ്പടവും പായസവും അച്ചാറും നൽകുമെന്നും ജയകുമാർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ജയകുമാർ.അന്നദാനമായി പുലാവും സാമ്പാറും നൽകുന്ന വിചിത്രമായ മെനുവാണ് നിലനിന്നിരുന്നത്.

ഉത്തരേന്ത്യക്കാർക്ക് ഇഷ്ടമായ പുലാവും ദക്ഷിണേന്ത്യക്കാർക്ക് ഇഷ്ടമായ സാമ്പാറും ചേർത്ത് ദേശീയഐക്യത്തിന്റെ പ്രതീകമായാണ് അങ്ങനെ നൽകിയിരുന്നത്. ഇത് ഭക്തജനങ്ങൾക്ക് ഹിതകരമായിരുന്നില്ല. അതുമാറ്റി കേരള സദ്യ നൽകാൻ ഇന്ന് തീരുമാനിച്ചു. പപ്പടവും പായസവും ചേർത്ത് കൊടുക്കും.

ഇത് ദേവസ്വം ബോർഡിൻ്റെ കാശല്ല. ഭക്തജനങ്ങൾ തീർഥാടകർക്കും അയ്യപ്പന്മാർക്കും അന്നദാനം നൽകാൻ ഏൽപ്പിച്ചിരിക്കുന്ന കാശാണിത്. ആ കാശ് ഏറ്റവും ഭംഗിയായി അന്നദാനം നൽകാൻ ഉപയോഗിക്കും. പമ്പാ സദ്യ അയ്യപ്പന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ളതാണ്. അത് നിന്നുപോയി. പണ്ട് ഒരുപാട് പേർ സദ്യ കൊടുക്കുമായിരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0